നവീകരിച്ച തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി ക്യാന്റീൻ ഉദ്ഘടാനം ചെയ്തു
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭ 2023-24 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി ക്യാന്റീൻ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുര്ഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അവർകൾ അധ്യക്ഷനായ ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ എം.കെ ഷബിത,നബീസ ബീവി, പി.പി മുഹമ്മദ് നിസാർ, രജില.പി , ഖദീജ.കെ.പി നഗരസഭാ കൗൺസിലർമാരായ ഒ. സുഭാഗ്യം, കെടിയിൽ സലിം, വത്സരാജൻ, നഗരസഭാ സെക്രട്ടറി സുബൈർ.കെ.പി, നഴ്സിംഗ് സൂപ്രണ്ട് ഉഷ.കെ, സെക്രട്ടറി ഹേന .വി.എസ്, നഗരസഭാ കൗൺസിലർമാർ,HMC മെമ്പർമാർ , എന്നിവർ പങ്കെടുത്തു.
തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയുഷ്.എം, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനിൽകുമാർ.പി.കെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.