"ഹോപ്പ് ഹോംസ്" ഫെബ്രുവരി 10 ന് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും

google news
hope

കണ്ണൂർ: "ഒരു കുട്ടിയുടെയും ബാല്യം കാൻസറിനാൽ പൊലിഞ്ഞു പോകാത്ത ലോകം" എന്ന ലക്ഷ്യം മുൻനിർത്തി  കഴിഞ്ഞ എട്ടു വർഷമായി കേരളത്തിലുടനീളം പ്രവർത്തിച്ചുവരുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ്റെ നവീകരിച്ച ഹോപ്പ് ഹോംസ് തലശ്ശേരി മലബാർ കാൻസർ സെൻററിനു സമീപം മൂഴിക്കരയിൽ ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ: എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷൻ ഡയറക്ടർ അഡ്വ.ഹാഷിം.പി അബൂബക്കർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലോക ബാല്യകാല അർബുദ ദിനമായ ഫെബ്രുവരി 15 ദിനാചരണങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത് .മലബാർ കാൻസർ സെൻററിൽ ചികിത്സയിലുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സാവേളയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കും. ശിശു സൗഹൃദ ,അണുവിമുക്ത താമസ സൗകര്യം, മെഡിക്കൽ ഗൈഡൻസ് ,കൗൺസിലിംഗ് സ്കൂളിങ്ങ് , യാത്രാസൗകര്യം ,പോഷകാഹാരം, വിനോദ പരിപാടികൾ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കുമെന്നും  ഡയറക്ടർ അറിയിച്ചു.

10 ന്കാലത്ത് പത്തുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വെച്ച് ആർസിസിയിലെ മുൻ പീഡിയാട്രിക് ഓങ്കോളജി മേധാവി ഡോക്ടർ കുസുമകുമാരിയെ ആദരിക്കും. കാൻസറിനെ അതിജീവിച്ച് സംഗീത ലോകത്ത് ശ്രദ്ധ നേടിയ അവനി ചടങ്ങിൽ പങ്കെടുക്കും.

കാൻസർ സെൻററിലെ ഡോക്ടർമാർ മറ്റ് വിവിധ മേഖലയിലുള്ള പ്രമുഖരും പരിപാടിയിൽ  പങ്കെടുക്കുമെന്നും അസുഖത്തെ അതിജീവിച്ചവരുടെ പാടലും പറയലും അര ങ്ങേറുമെന്നും സംഘാടകർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ മാനേജർ അസനുൽ ബന്ന, ടീം ലീഡർ അമീർ അലി, പ്രോഗ്രാം കോ-ഓഡിനേറ്റർ അനഘ, സൈക്കോളജിസ്റ്റ് നിമിത എന്നിവരും പങ്കെടുത്തു.

Tags