ഹോമിയോ പാലിയേറ്റീവ് ദിനാചരണം

google news
ssss

കണ്ണൂർ : ജില്ലാ പഞ്ചായത്ത് ജില്ലാ ഹോമിയോ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങള്‍ക്കുള്ള ഉപഹാര വിതരണവും അവര്‍ നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു.

ആരോഗ്യ പരിപാലന ബോധവല്‍ക്കരണ ക്ലാസിനും കലാപരിപാടികള്‍ക്കും വി സി ബി ദീപ നേതൃത്വം നല്‍കി. ഡി എം ഒ ഡോ. വി അബ്ദുസ്സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ലത്തീഫ്, ഫിനാന്‍സ് സെക്രട്ടറി കെ വി മുകുന്ദന്‍, എച്ച് എം സി അംഗം സന്തോഷ് സി ബി കെ ആശുപത്രി സൂപ്രണ്ട് ഡോ. ബി ജെ സോണി, പാലിയേറ്റീവ് കണ്‍വീനര്‍ ഡോ. ഹരീഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags