കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ ചികിത്സ കിട്ടാതെ അതിഥിതൊഴിലാളി മരിച്ചസംഭവത്തില്‍ ആരോഗ്യവകുപ്പ് പുനരന്വേഷണം തുടങ്ങി ​​​​​​​

google news
sfdf


 കണ്ണൂര്‍: കണ്ണൂര്‍ജില്ലാആശുപത്രിക്ക്പുറത്ത് അതിഥിതൊഴിലാളി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് നല്‍കിയ വിശദീകരണ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ആരോഗ്യവകുപ്പ് വീണ്ടും പുനരന്വേഷണമാരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരമാണ് ആരോഗ്യവകുപ്പ് അധികൃതര്‍  പുനരന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച്ച രാവിലെ ഡെപ്യൂട്ടി ഡി. എം.ഒ രേഖ ജില്ലാ ആശുപത്രിയിലെത്തി അന്വേഷണമാരംഭിച്ചു. 

ജീവനക്കാരുടെ വീഴ്ച്ച മറച്ചുവെച്ചു ജില്ലാ ആശുപത്രി സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട് ആശുപത്രി വികസനസമിതിക്ക് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ജില്ലാ പഞ്ചായത്ത് തളളിയിരുന്നു.ഇതു വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ അന്വേഷണമാരംഭിച്ചത്.

 കടുത്ത മഞ്ഞപിത്തബാധിതനായ അതിഥി തൊഴിലാളിയെയാണ് മതിയായ ചികിത്‌സ നല്‍കുകയോ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യാതെ ആശുപത്രി ജീവനക്കാരും സെക്യൂരിറ്റിക്കാരും കൂടി ബലംപ്രയോഗിച്ചു ആശുപത്രി കോംപൗണ്ടിനു പുറത്താക്കിയത്. ഇതിനു ശേഷം വൈകുന്നേരത്തോടെ ഇയാള്‍ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു.

Tags