അതിവേഗ നടത്തക്കാരിയായ ഹസീനയ്ക്ക് തലശേരിയിൽ സ്വീകരണം നൽകി

haseena
haseena

കണ്ണൂർ : സ്വീഡനിലെ ഗോഥെൻ ബർഗിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ  20,000 മീറ്റർ അതിവേഗ നടത്തം(റേസ് വാക്ക്)മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഹസീന ആലിയമ്പത്തിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

haseena

ധർമ്മടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷീജ സ്ഥിരം സമിതി അധ്യക്ഷൻമാരായ എം പി മോഹനൻ, കെ ബിന്ദു, സി വി പുഷ്പ, സന്ദീപ് ദാസ് എന്നിവർ സംബന്ധിച്ചു. ദുബായിൽ നടന്ന ഒന്നാമത് ഓപ്പൺ ലോക അത്‌ലറ്റിക് മീറ്റിൽ മൂന്നു സ്വർണ്ണവും  കൊൽക്കത്തയിലെ ദേശീയ ഓപ്പൺ മാസ്റ്റർ വനിതാ 5,000 മീ റ്റർ നടത്തത്തിലും സ്വർണംനേടി ഇന്ത്യയിലെ മികച്ച നടത്തക്കാരിയായി.

2022 ൽ ബറോഡയിൽ നടന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് വനിതാ വിഭാഗത്തിൽ 3000 മീറ്റർ റെക്കോർഡ് ജേതാവിനെ പിന്നിലാക്കി  കേരളത്തിന്‌ വേണ്ടി ജയം നേടി. തലശേരി സൗത്ത് എഇഒ ഓഫീസ് ജീവനക്കാരിയായ  ഹസീന ധർമ്മടം പാലയാട്ട് സ്വദേശിനിയാണ്

Tags