ഹരിതകര്‍മ്മ സേന കപ്പാസിറ്റി ബില്‍ഡിങ് ട്രെയിനിങ് ആരംഭിച്ചു

google news
dggd

പാലക്കാട് :  മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന കുടുംബശ്രീ സംരംഭ കൂട്ടായ്മയായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കുടുംബശ്രീ നടത്തിവരുന്ന ത്രിദിന കപ്പാസിറ്റി ബില്‍ഡിങ് ട്രെയിനിങ് ആരംഭിച്ചു. വണ്ടാഴി, മേലാര്‍കോട്, അയിലൂര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. നിലവില്‍ ജില്ലയിലെ തൃത്താല, അട്ടപ്പാടി, കൊല്ലങ്കോട്, നെന്മാറ, മണ്ണാര്‍ക്കാട് ബ്ലോക്കുകളില്‍ കപ്പാസിറ്റി ബില്‍ഡിങ് ആരംഭിച്ചിട്ടുണ്ട്.

ട്രെയിനിങ് ഫെബ്രുവരി 24 ന് അവസാനിക്കും.
വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് ഉദ്ഘാടനം ചെയ്തു. വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ് അധ്യക്ഷനായി. മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല മുഖ്യാതിഥിയായി. വണ്ടാഴി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബിത മുരളീധരന്‍, വാര്‍ഡംഗം വാസു, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കനകലത ചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി സജീവ്, അസിസ്റ്റന്റ് സെക്രട്ടറി ഹക്കീം എന്നിവര്‍ സംസാരിച്ചു. ഫോണ്‍: 0491 2505627.

Tags