ഹാപ്പിനെസ്സ് ചലച്ചിത്രമേള : തളിപ്പറമ്പിൽ സംഘാടക സമിതി ഓഫീസ് തുറന്നു

google news
happiness

തളിപ്പറമ്പ : ഹാപ്പിനെസ്സ് ഫെസ്റ്റിവൽ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് ക്ലാസ്സിക് തീയറ്ററിന് സമീപത്തെ ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ലുക്മാൻ അവരൻ നിർവഹിച്ചു.

സംഘാടകസമിതി ചെയർമാനും തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാനുമായ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ഷെറി ഗോവിന്ദ്, അംഗങ്ങളായ പി ഒ മുരളീധരൻ, ദിനേശൻ മാസ്റ്റർ, താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ടി വി ജയകൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി എം വിമല തുടങ്ങിയവർ പങ്കെടുത്തു.

ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പ് ക്ലാസ്സിക്, ക്രൗൺ, ആലിങ്കീൽ പാരഡൈസ് എന്നീ തീയറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച 31 സിനിമകളാണ് പ്രദർശനത്തിനായി തിരഞ്ഞെടുത്തത്.

Tags