കൈത്തറി മുദ്രണ രജിസ്ട്രേഷൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

Handloom printing registration will be inaugurated by Minister of Industries P Rajeev
Handloom printing registration will be inaugurated by Minister of Industries P Rajeev

ക്യൂ ആർ കോഡ് ഉൽപ്പന്നത്തിൽ പതിപ്പിക്കുന്നതിനാൽ മേൽ ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ മനസ്സിലാവുകയും ഗുണമേന്മ ഉറപ്പാക്കാനും കഴിയുമെന്ന് ഡയരക്ടർ എസ് ടി സുബ്രഹ്‌മണ്യൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ മുഴുവൻ ഉൽപ്പന്നങ്ങളുടേയും രജിസ്ട്രേഷൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കണ്ണൂർ: സംസ്ഥാനവ്യവസായ വകുപ്പിന് കീഴിലുള്ള കൈത്തറി ആൻഡ് ടെക്സ്റ്റൈൽ ഡയരക്ടറേറ്റ് നടപ്പിലാക്കുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങുടെ സ്റ്റാൻഡേർഡൈസേഷൻ പദ്ധതിയുടെ കീഴിൽ കേരളകൈത്തറി മുദ്ര രജിസ്ട്രേഷൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ഒക്ടോബർ ഒന്നിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ ഉച്ചക്ക് 12-30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. 

ചടങ്ങിൽ രജിസ്ട്രഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. കൈത്തറി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി  കൈത്തറി മാർക്ക് ഉപയോഗിക്കുന്നതിനായി ഈ പദ്ധതിയിൽ വികസിപ്പിച്ച വെബ്സൈറ്റിൽ ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും ഉൽപ്പന്ന പ്രക്രിയയടക്കം സൊസൈറ്റികൾ അപേക്ഷ സമർപ്പിക്കുകയും ആയത് വിദഗ്ദ കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുന്ന മുറക്ക് ഒരു ക്യൂആർ കോഡ് പ്രസ്തുത ഉൽപ്പന്നത്തിന് നൽകുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ക്യൂ ആർ കോഡ് ഉൽപ്പന്നത്തിൽ പതിപ്പിക്കുന്നതിനാൽ മേൽ ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ മനസ്സിലാവുകയും ഗുണമേന്മ ഉറപ്പാക്കാനും കഴിയുമെന്ന് ഡയരക്ടർ എസ് ടി സുബ്രഹ്‌മണ്യൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ മുഴുവൻ ഉൽപ്പന്നങ്ങളുടേയും രജിസ്ട്രേഷൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ എസ് റജിമോൻ ,കെ വി സന്തോഷ്, ശ്രീ ധന്യൻ, കെ വി ബ്രിജേഷ് എന്നിവരും പങ്കെടുത്തു.

Tags