ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ കെ.എസ്.ഇ.ബി ഓഫീസുകളിൽ പരാതി പരിഹാര ഫോറം വേണം; അഡ്വ. എ ജെ വിൽസൺ

Grievance redressal form is required in KSEB offices to resolve customer complaints
Grievance redressal form is required in KSEB offices to resolve customer complaints

തളിപ്പറമ്പ്: വൈദ്യുതി ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനായി എല്ലാ കെഎസ്ഇബി ഓഫീസിലും പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര ഫോറം ഉണ്ടാവണമെന്ന് പുതിയ ഭേദഗതിയോടെ നിർദേശം നൽകിയതായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എ ജെ വിൽസൺ പറഞ്ഞു. റെഗുലേറ്ററി കമ്മീഷൻ സംഘടിപ്പിച്ച ഉപഭോക്തൃ ബോധവത്കരണ പരിപാടി തളിപ്പറമ്പ് റിക്രിയേഷൻ ക്ലബിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉപഭോക്താക്കൾ സേവനത്തിന് പ്രതിഫലം നൽകുന്നവരാണ്. അവരുടെ പരാതികൾ പരിഹരിക്കാൻ ഓഫീസർമാർ പ്രതിജ്ഞാബദ്ധരാണ്. ഫോൺ വിളിച്ചാൽ എടുക്കുന്നില്ല, കൃത്യമായി മറുപടി പറയുന്നില്ല എന്നാണ് പൊതുവേയുള്ള പരാതികൾ. ഉപഭോക്താക്കളോട് സൗമ്യമായി മറുപടി പറയുക. ഇക്കാര്യങ്ങളിൽ കുറേയേറെ മാറ്റം വന്നിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പരാതികൾ പറയാൻ നിരവധി കോടതി സംവിധാനങ്ങളും ഓംബുഡ്‌സ്മാനും ഫോറങ്ങളും ഉണ്ടെങ്കിലും ഒരാളും കേസിന് പോവാൻ ഇടകൊടുക്കരുത്. അല്ലാതെ തന്നെ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Grievance redressal form is required in KSEB offices to resolve customer complaints

പരാതികൾ ഉണ്ടായാൽ പരിഹരിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ബന്ധപ്പെട്ട സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയർക്കാണെന്ന് അധ്യക്ഷത വഹിച്ച കമ്മീഷൻ കംപ്ലയൻസ് എക്‌സാമിനർ ടി ആർ ഭുവനേന്ദ്ര പ്രസാദ് പറഞ്ഞു. അസിസ്റ്റൻറ് എൻജിനീയറെയാണ് പരാതിയുമായി സമീപിക്കേണ്ടത്. പരാതികൾ ഉദ്ഭവ സ്ഥാനത്ത് തന്നെ പരിഹരിക്കപ്പെടണം. കൺസ്യൂമർ റിഡ്രസൽ ഫോറത്തിൽ മൂന്ന് അംഗങ്ങളും ലൈസൻസിയായ കെഎസ്ഇബിയുടെ പ്രതിനിധി ആയതിനാൽ നാലാമത്തെ അംഗമായി ഉപഭോക്താക്കളുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഉപഭോക്താക്കളുടെ പരാതികൾക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ മറുപടി നൽകി. നാടുകാണി കിൻഫ്ര പാർക്കിലെ 33 കെ വി സബ് സ്‌റ്റേഷൻ 110 കെവി ആയി ഉയർത്തണമെന്ന് പാർക്കിലെ വ്യവസായികൾ ആവശ്യപ്പെട്ടു. സബ്‌സ്‌റ്റേഷന് ഒരേക്കർ സ്ഥലം കൈമാറാൻ തയ്യാറാണെന്ന് കിൻഫ്ര അറിയിച്ചു. ഇക്കാര്യം പരിഗണനയിലാണെന്ന് കെഎസ്ഇബി അറിയിച്ചു. വ്യാവസായിക ഉപഭോക്താക്കളാണ് കൂടുതലും പരാതികൾ ഉന്നയിച്ചത്.

കമ്മീഷൻ കൺസ്യൂമർ അഡ്വക്കസി കൺസൾട്ടൻറ് ബി ശ്രീകുമാർ വിഷയാവതരണം നടത്തി. കമ്മീഷൻ സെക്രട്ടറി സി ആർ സതീഷ് ചന്ദ്രൻ, കമ്മീഷൻ എസ്എഎസ് അംഗം കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ സാനു ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡൻറ് അബ്ദുൽ കരീം എന്നിവർ സംസാരിച്ചു

Tags