സ്പെഷ്യൽ കലോത്സവത്തിന് ഗ്രീൻ പ്രോട്ടോക്കോൾ : കണ്ണൂരിൽ വളൻഡിയർമാർക്ക് പരിശീലനം നൽകി
Sep 30, 2024, 23:04 IST
കണ്ണൂർ : കേരള സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം,ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി വളണ്ടിയർ മാർക്കുള്ള പരിശീലനം സംഘ ടിപ്പിച്ചു.
കമ്മിറ്റി ചെയർ മാൻ ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ സോമ ശേഖരൻ്റെ അധ്യക്ഷത യിൽ കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.
ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ സുനിൽ കുമാർ ശുചിത്വ പ്രതിഞ ചൊല്ലി കൊടുത്തു. ആർ പി മോഹൻ ക്ലാസ് എടുത്തു. ശോഭ ടീച്ചർ. വി സിതാജുദ്ധീൻ, അഷ്‌റഫ് ഇടവച്ചാൽ, സംസാരിച്ചു.