ബിഎസ്‌സി നഴ്സിങ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടത്തി
Nov 16, 2024, 14:29 IST
പെരളശേരി: കണ്ണൂർഎ കെ ജി സ്മാരക സഹകരണ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ മാവിലായി എ കെ ജി മെമ്മോറിയൽ കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിങ്ങിലെ 12–-ാം ബാച്ച് ബിഎസ്‌സി നഴ്സിങ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ആരോഗ്യ സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. സി പി വിജയൻ ഉദ്‌ഘാടനംചെയ്തു. ആശുപത്രി പ്രസിഡന്റ് പി പുരുഷോത്തമൻ അധ്യക്ഷനായി. ഡോ .ടി രോഹിണി മുഖ്യ പ്രഭാഷണം നടത്തി.
നഴ്സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷെല്ല്യ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു . വൈസ് പ്രിൻസിപ്പൽ പ്രൊഫ .ആർ അരുൾമുരുഗൻ, പ്രൊഫ. എ ദിവ്യ, എൻ അനിൽ കുമാർ, എൻ വി അജയകുമാർ, വി എ അപ്പച്ചൻ, സി പി ശോഭന, പി പി നാണി, കെ പത്മിനി, ആശുപത്രി സെക്രട്ടറി കെ വികാസ്, നഴ്സിങ് സൂപ്രണ്ട് എ ജലജ തുടങ്ങിയവർ സംസാരിച്ചു.