ദിന്നശേഷി സ്കൂളുകളോട് സർക്കാർ അവഗണന തുടരുന്നു: സെക്രട്ടറിയേറ്റിന് മുൻപിൽ സൂചനാ സമരം നടത്തുമെന്ന് ഭാരവാഹികൾ
കണ്ണൂർ :മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സവിശേഷ വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന സ്പെഷ്യൽ സ്കൂൾ മേഖലയോട് നിരന്തരമായി സർക്കാർ നടത്തുന്ന അവഗണനയിൽ പ്രതിഷേധിച്ച് സെപ്തംബർ 11 ന് ബുധനാഴ്ച രാവിലെ 10 ന് സെക്രട്ടറിയേറ്റ്പടിക്കൽ ഉപവാസ സമരം നടത്താൻ തീരുമാനിച്ചതായി എസ് എസ് ഇ യു സംയുക്ത സമരര സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭിന്നശേഷി സ്കൂളുകൾക്ക് 2023 - 24 സാമ്പത്തിക വർഷത്തെ പാക്കേജ് വിതരണം ചെയ്യുന്നതിനായി ഇറങ്ങിയ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി പല തവണ ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ സമർപ്പിച്ചപ്പോൾ ആവശ്യമായ തിരുത്തലുകൾ വരുത്താമെന്ന് കഴിഞ്ഞ ഒക്ടോബർ മാസം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉറപ്പ് നൽകി യെങ്കിലും പാലിച്ചില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു.
തുടർന്ന് നടന്ന കോൺക്ലേവിൽ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു വെങ്കിലും അതുമുണ്ടായില്ലെന്ന് മാത്രമല്ല ഈ വർഷത്തെ പാക്കേജിനുള്ള അപേക്ഷകൾ ക്ഷണിക്കാതെ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു.
സ്പെഷ്യൽ സ്കൂളിന്റ റജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ 18 വയസ്സിന് താഴെയുള്ള 20 കുട്ടികളെ ങ്കി ലും വേണമെന്ന ഉത്തരവ് സർക്കാരിന്റെ ഇരട്ട നീതിയാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂനിയൻ ജില്ലാ കോർഡിനേറ്റർ പി ശോഭന ,എ ഐ ഡി ജില്ലാ കോർഡിനേറ്റർ സിസ്റ്റർ അൽഫോൻസആന്റണി ഡി എസ് എസ്,എസ് ഒ ബി ജില്ലാ കോർഡിനേറ്റർ സിസ്റ്റർ വെൽമ ജോസ് എം എസ് എം ഐ , സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ പ്രതിനിധി ശോഭ രവീന്ദ്രൻ , സീമ ജോമോൻ എന്നിവർ പങ്കെടുത്തു.