ഇടതു സർക്കാരിനെതിരെയുള്ള സമരം ശക്തമാകും: കോൺഗ്രസ് നേതൃകൺവെൻഷൻ
Sep 22, 2024, 12:45 IST
കണ്ണൂർ : ഇടതു സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുന്നതിനായി കണ്ണൂർജില്ലയിലെബ്ലോക്ക്, മണ്ഡലം പ്രസിഡണ്ടുമാരുടെ നേതൃത്വ കൺവെൻഷൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ ഉദ്ഘാടനം ചെയ്തു .
ഡി.സി.സി ഹാളിൽ നടന്ന സമ്മേളനത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി എം നിയാസ്, അഡ്വ സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ് എംഎൽഎ, വി എ നാരായണൻ, പി ടി മാത്യു സജീവ് മാറോളി അഡ്വ ടി ഒ മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ ,പി സി ഷാജി, രാജീവൻ ഇളയവൂർ , മുഹമ്മദ് ബ്ലാത്തൂർ, എംപി ഉണ്ണികൃഷ്ണൻ ,കെ പി സാജു തുടങ്ങിയവർ സംസാരിച്ചു.