കൊട്ടിയൂർ അമ്പായത്തോട് ഗുഡ്സ് ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു

ambayathod
ambayathod

കൊട്ടിയൂർ: അമ്പായത്തോട് തീപ്പൊരിക്കുന്നിൽ ഗുഡ്സ്  ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മാനന്തവാടിയിൽ നിന്നും കൊട്ടിയൂരിലേക്ക് വരികയായിരുന്ന ഗുഡ്സ്  ഓട്ടോ റിക്ഷയാണ്  അപകടത്തിൽ പെട്ടത്.

അപകടത്തിൽ പിക്കപ്പിൻ്റെ മുൻഭാഗം പൂർണമായും തകരുകയും വൈദ്യുതി ബന്ധം താറുമാറാവുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.

Tags