സുവർണ്ണ മുദ്ര പുരസ്കാരം തോമസ് കേളം കൂറിന് സമ്മാനിക്കും

The Golden Seal Award will be presented to Thomas Kelam Koor
The Golden Seal Award will be presented to Thomas Kelam Koor

കണ്ണൂർ:സി കെ പണിക്കർ ഭാഗവതർ സ്മാരകസുവർണ്ണ മുദ്രപുസ്കാരത്തിന് നാടക രചയിതാവും ചലച്ചിത്ര പ്രവർത്തകനുമായ തോമസ് കളം കൂറിന് നൽകാൻ തീരുമാനിച്ചതായി ട്രസ്റ്റ് ചെയർമാൻ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ  നവരാത്രി ആഘോഷങ്ങളിൽ നടക്കുന്ന ഉദയാസ്തമനഅഖണ്ഢ സംഗീതർച്ചനയോടു ബന്ധിച്ച് നൽകി വരുന്ന പരസ്കാരമാണ് സുവർണ്ണ മുദ്ര. ഒക്ടോബർ മൂന്നിന് വൈകുന്നേരം 5 മണിക്ക് അന്നപൂർണ്ണശ്വരി ക്ഷേത്രത്തിൽ വെച്ച് സ്വർണ്ണ പതക്കവും പ്രശംസാപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം കൈമാറുമെന്ന് ചെയർമാൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽഡോ: സി രഘുനാഥ് ,സദാനന്ദൻ അമ്പലപ്പുറം എന്നിവരും പങ്കെടുത്തു.

Tags