കണ്ണൂര്‍ വിമാനത്താവളത്തില്‍ കാടാച്ചിറ സ്വദേശിയില്‍ നിന്നും 73ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

google news
kannur international airport

മട്ടന്നൂര്‍ : കണ്ണൂര്‍രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 73-ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കണ്ണൂര്‍ കാടാച്ചിറ സ്വദേശി അനസില്‍  നിന്നാണ് 1149-ഗ്രാം സ്വര്‍ണം പിടികൂടിയത്.

അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലെത്തിയതായിരുന്നു അനസ്. ഡി. ആര്‍. ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നും ഡി. ആര്‍. ഐയും എയര്‍ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

പരിശോധനയില്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം  കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം നാലു ഗുളിക മാതൃകയിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണം പിന്നീട് വേര്‍തിരിച്ചെടുത്തു.

Tags