അഞ്ചരക്കണ്ടിയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീട് തകർന്നു

google news
fdh

കണ്ണൂർ: അഞ്ചരക്കണ്ടിക്കടുത്ത് വീട്ടിൽ സൂക്ഷിച്ച ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു. കാവിൻ മൂല പോസ്റ്റ് ഓഫിസിന് സമീപം ആതിരയിൽ ദേവദാസിൻ്റെ വീട്ടിലാണ് അപകടമുണ്ടായത് ചൊവ്വാഴ്ച്ച പകൽ ഒന്നരയോടെയാണ് സംഭവം. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടിൻ്റെ അടുക്കളഭാഗം തകർന്നു. വീട്ടിൽ ആരുമില്ലാത്തതിനാൽ വൻദുരന്തമൊഴിവായി. പൊലിസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Tags