സാര്‍വ്വജനീക ഗണേശോത്സവം ; കണ്ണൂർ നഗരത്തിൽ ഭക്തിയുടെ നിറവില്‍ വിഗ്രഹ നിമജ്ജന രഥഘോഷയാത്ര നടത്തി

An idol immersion chariot procession was held in Kannur city full of devotion
An idol immersion chariot procession was held in Kannur city full of devotion

കണ്ണൂര്‍ : കണ്ണൂര്‍ ഗണേശ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ക്ഷേത്രങ്ങളുടെയും ഗ്രാമ കൂട്ടായ്മയുടെയും സഹകരണത്തോടെ കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു നടന്ന സാര്‍വ്വജനീക ഗണേശോത്സവം തിങ്കളാഴ്ച്ച രാത്രി ഗണേശ വിഗ്രഹങ്ങള്‍ പയ്യാമ്പലത്ത് നിമജ്ജനം ചെയ്തതോടെ സമാപിച്ചു.

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ വിവിധ ഇടങ്ങളില്‍ നിന്നുമുളള വിഗ്രഹ നിമജ്ജന രഥ ഘോഷയാത്രകള്‍ താളിക്കാവില്‍ സംഗമിച്ച് നഗരപ്രദക്ഷിണം ചെയ്ത് പയ്യാമ്പലത്തേക്ക് നീങ്ങി. വിഗ്രഹനിമജ്ജന രഥഘോഷയാത്രയുടെ മുന്‍നിരയില്‍ പൗരപ്രമുഖന്‍മാരും ആത്മീയ ആചാര്യന്‍മാരും അണിനിരന്നു.

ganesha

അഴീക്കോട് ശാന്തി മഠം മഠാധിപതി സ്വാമി ആത്മചൈതന്യ നിമജ്ജന രഥഘോഷയാത്ര താളിക്കാവില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പ്രസിഡന്റ് കെ.വി. ജയരാജന്‍ മാസ്റ്റര്‍, സെക്രട്ടറി കെ.വി. സജീവന്‍, കണ്‍വീനര്‍ പ്രജിത്ത് പള്ളിക്കുന്ന്, ജോയിന്റ് സെക്രട്ടറി രാഗേഷ് ആയിക്കര, സംഘാടക സമിതി രക്ഷാധികാരി പി.ആര്‍. രാജന്‍, കെ.ജി. ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹനുമാന്‍ കോവില്‍, താളിക്കാവ് ഭഗവതി ക്ഷേത്രം, മാരിഅമ്മന്‍ കോവില്‍, മുനീശ്വരന്‍ കോവില്‍, മുത്തുമാരിയമ്മന്‍ കോവില്‍, ശ്രീകൃഷ്ണന്‍ കോവില്‍, കാമാക്ഷി അമ്മന്‍ കോവില്‍, പിള്ളയാര്‍ കോവില്‍ എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷമാണ് നാരായണ പാര്‍ക്ക് വഴി പയ്യാമ്പലം കടപ്പുറത്തെത്തിച്ചേര്‍ന്നത്.

രാത്രി 10 മണിയോടെ മഹാ ആരതിക്കും നാമജപത്തോടും കൂടി വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തു. ഗണേശോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളില്‍ ഗണപതിപൂജ, പ്രഭാഷണങ്ങള്‍, അന്നദാനം, പായസദാനം എ
ന്നിവയും നടന്നു.

Tags