ഗാന്ധിജി പോരാടിയത് മതാതിഷ്ഠിത ഫാസിസത്തോട് : കവിപി.എന്‍ ഗോപി കൃഷ്ണന്‍

google news
gopi

കണ്ണൂര്‍: ഗാന്ധിജിയുടെ അവസാന രണ്ടു വര്‍ഷത്തെ പോരാട്ടം ബ്രിട്ടീഷുകാരോടല്ലാ , മതാതിഷ്ഠിത ഫാസിസത്തോടായിരുന്നു എന്ന് കവി. പി. എന്‍. ഗോപീകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഗാന്ധി രക്തസാക്ഷിത്വവും ഉയിര്‍ത്തെഴുന്നേല്‍പ്പും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വമാണ് ഇന്ത്യയുടെ സൗന്ദര്യം ഈ സൗന്ദര്യം ഓരോ ദിവസവും നശിപ്പിക്കപ്പെടുകയാണ്. മതരാഷ്ടവാദം ആദ്യമുയര്‍ത്തിയത് സവര്‍ക്കറാണ്. ഗാന്ധിജിക്ക് രാഷ്ടം കൊടുത്ത വാഗ്ദാനലംഘനമാണ് പൗരത്വ നിയമഭേദഗതിയിലൂടെ നടപ്പാക്കാന്‍ പോകുന്നത്. ഗോപീകൃഷ്ണന്‍ പറഞ്ഞു.

    കേനന്നൂര്‍ ഡിസ്ട്രിക്റ്റ് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഓടക്കുഴല്‍ പുരസ്‌കാര ജേതാവ് പി.എന്‍. ഗോപീകൃഷ്ണനെ ആദരിച്ചു. മാത്യു എം. കണ്ടത്തില്‍ സര്‍വ്വോദയ മണ്ഡലംജില്ലാ പ്രസിഡണ്ട് ടി.പി.ആര്‍ നാഥ് എന്നിവര്‍ ഉപഹാരം നല്‍കി.

ജനറല്‍ സെക്രട്ടരി സി. സുനില്‍കുമാര്‍, ട്രഷറര്‍ എം.ടി.ജിനരാജന്‍ എന്നിവര്‍ സംസാരിച്ചു രാവിലെ ഒമ്പതിനു തുടങ്ങി യ ഉപവാസത്തിന് പ്രൊഫ എം മുഹമ്മദ്, ആര്‍. പ്രഭാകരന്‍.കെ.വല്ലി, ഡോ. വാരിജ് രാജീവന്‍, പി. വിജയകുമാര്‍, രാജന്‍ തീയറേത്ത് എന്നിവര്‍ നേതൃത്വം നല്‍കി ഗാന്ധി പ്രതിമയില്‍പുഷ്പാര്‍ച്ചനയും സൂത്രാഞ്ജലിയും നടത്തി.

Tags