ഗാനഗന്ധർവന് ശതാഭിഷേകം ;കൊല്ലൂർ മൂകാംബികയിൽ ശിഷ്യരുടെ സംഗീതാർച്ചന

google news
Ganagandharvan Satabhishekam; Music by disciples at Kollur Mukambika

കണ്ണൂർ:ഗാനഗന്ധർവൻ യേശുദാസിന്റെ 85ാം പിറന്നാൾ ദിനത്തിൽ കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ  അദ്ദേഹത്തെ സ്നേഹിക്കുന്നസംഗീതജ്ഞരുടെ
ഗാനാർച്ചന.കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ അഖണ്ഡ സംഗീതാർച്ചന നടത്തിയത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ
മണ്ഡപത്തിൽരാവിലെ ആറിന് വാതാപി ഗണപതീം ഭജേ എന്ന കീർത്തനം പാടി ആരംഭിച്ച സംഗീതാർച്ചനയിൽ ആറ്റവുഞ്ചേരി മോഹനൻപിള്ള ,
കെ.സി. വിവേക് രാജ് കോഴിക്കോട്,ജ്യോതിലക്ഷ്മി ഉദയകുമാർ ആലപ്പുഴ, ഗൗരി നാരായണൻ തൃശ്ശൂർ, വിപിൻദാസ് ഏറണാകുളം, പി.വിജയൻ കോഴിക്കോട്,
ഡോ. മണക്കാല ഗോപാലകൃഷ്ണൻ ആലപ്പുഴ,അമൃത കൃഷ്ണൻ , ഡോ. സി.വി.പ്രദീപ് കണ്ണൂർ,ആനയടി പ്രസാദ് , തിരുവനന്തപുരം സി.രവീന്ദ്രൻ ,എ.മുരളിധരൻനമ്പീശൻ തുടങ്ങി 60 ലധികം സംഗീതജ്ഞർ പങ്കെടുത്തു.


വിവേക് രാജ് - വയലിൻ,എൻ ഹരി -മൃദംഗം,കോവൈ സുരേഷ് ഘടം , അഡ്വ ഹരീഷ് മേനോൻ ഗഞ്ചിറ, ശശീന്ദ്രൻ തലശ്ശേരിമുഖർശംഖ്, ഡോ. തൃശ്ശൂർ കൃഷ്ണകുമാർ ഇടയ്ക്ക തുടങ്ങിയവരാണ് പക്കമേളം ഒരുക്കിയത്.ഡോ.സി.എം.രാധാകൃഷ്ണൻ പറവൂർ, സംഗീത സംവിധായകൻ രാജേഷ് രാജ് കണ്ണൂർ, സന്തോഷ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ  കൊല്ലൂർ മൂകാംബിക സരസ്വതി മണ്ഡപത്തിൽ പിറന്നാൾ തലേന്ന് ചൊവ്വാഴ്ച രാത്രി നാദാർച്ചനയുമുണ്ടായി.

Ganagandharvan Satabhishekam; Music by disciples at Kollur Mukambika


മംഗള ദർശന ദായികേ,പാവന ഗുരു പവന ഗുരു, പാഹിമാം പാഹിമാം മൂകാംബികേ, കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി തുടങ്ങിയ ജനപ്രിയ ഗാനങ്ങളും പാടി.
 ശിഷ്യരുടെ വക ക്ഷേത്രത്താൻ വിശേഷാൽ പൂജകളും ഉണ്ടായി.ഗാനഗന്ധർവന്റെ അറുപതാം പിറന്നാൾ മുതൽ തുടർച്ചയായി എല്ലാ വർഷവും ജനുവരി 10 ന് കൊല്ലൂരിൽ സംഗീതാർച്ചന നടന്നു വരുന്നുണ്ട്.25 വർഷമായി കൊല്ലൂരിൽ സംഗീതാ ർച്ചനയ്ക്ക് നേതൃത്വം നല്കുന്ന കാഞ്ഞങ്ങാട് രാമചന്ദ്രനെ മൂകാംബിക ക്ഷേത്രം മുഖ്യ അർച്ചകൻ ഗോവിന്ദ അഡിഗ ആദരിച്ചു.

Tags