കുട്ടികൾക്കായി സൗജന്യ ഹൃദയ ചികിത്സാ ക്യാമ്പ് പയ്യന്നൂരിൽ

Free cardiac treatment camp for children at Payyannur
Free cardiac treatment camp for children at Payyannur

കണ്ണൂർ: പയ്യന്നൂർ റോട്ടറി ക്ലബ്ബ് സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ചികിത്സ്യാ ക്യാമ്പ് ഫിബ്രവരി 1ന് പയ്യന്നൂർ കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് നടക്കുമെന്ന് റോട്ടറി പയ്യന്നൂർ പ്രസിഡണ്ട് സജിത് പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

18 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ചികിത്സ നൽകുക. ശിശുരോഗ വിഭാഗത്തിലെ വിദഗ്ദരായ ഡോക്ടർമാർ 1ന്ശനിയാഴ്ച കാലത്ത് 10-30 മുതൽ ഉച്ചതിരിഞ്ഞ് 2.30 വരെ നടക്കുന്ന പരി ശോദനകൾക്ക് നേതൃത്വം നൽകും. ഹാർട്ട് ഓഫ് ഹോപ് എന്ന ഈ പദ്ധതി കൊച്ചിൻ ടെക്നോപോളിസ് റോട്ടറി, കെച്ചി അമൃത ഹോസ്പിറ്റൽ, പയ്യന്നൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവയുമായിചേർന്ന് സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിൽ വെച്ച് തിരഞ്ഞെടുക്കപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾത് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുമെന്നും പ്രസിഡണ്ട്അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562548997, 9847042915, 04985 215 345 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വാർത്താ സമ്മേളനത്തിൽ പ്രൊജക്ട് ചെയർമാൻ സുവർണൻ , വി ജി നായനാർ, ടി എ രാജീവൻ , ബാബു പള്ളയിൽ എന്നിവരും പങ്കെടുത്തു.

Tags