പാർട്ട് ടൈം ജോലിയുടെ മറവിൽ തട്ടിപ്പ് ; ചൊവ്വ സ്വദേശിനിക്ക് 35 ലക്ഷത്തിലേറെ നഷ്ടമായെന്ന് പരാതി, പൊലിസ് കേസെടുത്തു
കണ്ണൂർ : പാർട്ട് ടൈം ജോലിയുടെ മറവിൻ ചൊവ്വ സ്വദേശിനിയിൻ 35,31,000 രൂപ തട്ടിയെടുത്തായി പരാതി. ഇൻസ്റ്റഗ്രാമിൽ
പരസ്യം കണ്ട് ടെലഗ്രാം വഴി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിര്‍ദ്ദേശപ്രകാരം വിവിധ അക്കൌണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. പരാതിയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തിൽധര്‍മടം സ്വദേശിക്ക് 1,35,300 രൂപ നഷ്ടപ്പെട്ടു. ഫ്രൂട്ട്സ് മൊത്തവിതരണക്കാരനായ പരാതിക്കാരനെ കര്‍ണാടകയിലെ ഏജന്‍റ് ആണെന്നും 145 രൂപ നിരക്കില്‍ അനാര്‍ നല്‍കാമെന്നു പറയുകയും തോട്ടത്തില്‍ വണ്ടി എത്തിച്ച് ലോഡ് ചെയ്തശേഷം ഒൻപതുലക്ഷം തോട്ടമുടമയുടെ അക്കൌണ്ടിലേക്കും 1,35,300രൂപ ഏജൻ്റിൻ്റെ അക്കൌണ്ടിലേക്കും അയപ്പി മുശേഷം ഏജെന്‍റ് കടന്നുകളയുകയും തോട്ടമുടമ 205 രൂപ നിരക്കിലാണ് കച്ചവടമുറപ്പിച്ചതെന്ന് പറഞ്ഞു പരാതിക്കാരന്റെ കയ്യില്‍ നിന്നും ബാക്കി തുക മുഴുവനായും വാങ്ങിയെടുത്തുവെന്നുമാണ് പരാതി.