കോടിയേരിയിൽ സി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

bjp cpm
bjp cpm

തലശേരി: ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി പാറാൽ ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോറിന് അടുത്ത് വെച്ച് സി.പി.എം പ്രവർത്തകനായ സുബിനേയും സുഹൃത്തായ സുജനേഷിനേയും രാഷ്ട്രീയ വിരോധത്താൽ അക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ നാല് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകര പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി ചെമ്പ്രയിലെഅയിനിയത്ത് മീത്തൽ ഹൗസിൽ സി.കെ
സനീഷ് (35), നാലത്തറതീർത്ഥം ഹൗസിൽ എസ് ശരത്ത് (32), മേലൂർപലയത്തിൽ ഹൗസിൽ ധൻരാജ് ( 36), കുറിച്ചി പുത്തൻവീട്ടിൽ ഹൗസിൽ വിഗീഷ് എം പി ( 32 ) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 12ന് രാത്രി ഒമ്പതര മണിയോടെയാണ് അക്രമം നടന്നത്. മെഡിക്കൽ സ്റ്റോറിന് അടുത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം നിൽക്കുമ്പോൾ പത്തോളം ആൾകാർ ചേർന്ന് രാഷ്ട്രീയ വിരോധത്താൽ   മാരകായുധം ഉപയോഗിച്ച് തലക്കടിക്കുകയും അക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. 

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ , തലശ്ശേരി എ.എസ്.പി. ഷഹൻഷാ തുടങ്ങിയ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് ന്യൂ മാഹി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറും പോലീസ് സംഘവും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മണിയൂർ എന്ന സ്ഥലത്തെ രാജീവ് നിവാസിൽ സനൂപിൻ്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിലെ പ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കര കുഞ്ഞി പറമ്പത്ത് ഹൗസിൽ കെ. അരുണിനെ (26) യാണ് അറസ്റ്റു ചെയ്തത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലും പരിസര പ്രദേശങ്ങളിലും സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദേശനുസരണം കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പരുക്കേറ്റ സി.പി.എം പ്രവർത്തകർ തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് .

Tags