നാല്‍പത് തെയ്യം കഥകള്‍ ലോക ഭൂപടത്തിലേക്ക് ; വായിക്കാനും ഒപ്പം ദൃശ്യരൂപത്തില്‍ കാണാനും അവസരമൊരുങ്ങുന്നു

google news
jgygfy
കണ്ണൂര്‍ : അനുഷ്ഠാനപൂര്‍വം കെട്ടിയാടുന്ന ഒന്നൂറെ നാല്പത് (39) തെയ്യം കഥകള്‍ ലോക ഭൂപടത്തിലേക്ക്. അപൂര്‍വമായി മാത്രം കെട്ടിയാടുന്ന ഈ തെയ്യ ങ്ങളുടെ പുരാവൃത്ത കഥകള്‍ ദൃശ്യപൊലിമയോടെ കാണാനുള്ള സംവിധാനമൊരുക്കിയ തായി ചിറക്കല്‍ കോവിലകം ചാമുണ്ഡിക്കോട്ടം ക്ഷേത്ര ഭാരവാഹികള്‍ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂര്‍ ചിറക്കല്‍ കോവിലകം ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തില്‍ 17 വര്‍ഷത്തിനു ശേഷം നടന്ന പെരുങ്കളിയാട്ടത്തില്‍ കെട്ടിയാടിയ തെയ്യങ്ങളുടെ ദൃശ്യങ്ങളടങ്ങിയ കഥകള്‍ പുസ്തകമായി വായിക്കാനും പ്രത്യേകം ക്യൂആര്‍ കോഡുകള്‍ വഴി തനതു രീതിയില്‍ ദൃശ്യരൂപത്തില്‍ കാണാനുമുള്ള അവസരമാണ് ഉണ്ടാക്കിയിരിക്കുന്നത്.

jgyiftu

 അമേരിക്കന്‍ മലയാളിയും കൂത്തുപറമ്പ് സ്വദേശിയുമായ ഫോക്‌ലോര്‍ ഗവേഷ കന്‍ സജി മാടപ്പാട്ടാണ് ദൃശ്യങ്ങളടങ്ങിയ പുസ്തക രൂപം തയ്യാറാക്കിയത്. കൃത്യമായ ദൃശ്യചാരുത ലഭിക്കുന്ന അത്യന്താധുനികമായ കാമറകളിലാണ് തെയ്യങ്ങള്‍ ദൃശ്യവല്‍ക്കരിച്ച് കഥകളാക്കി ആവിഷ് ക്കരിച്ചിട്ടുള്ളത്.

'ദൈവങ്ങള്‍ നൃത്തം ചെയ്ത ദിനരാത്രങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ പ്രത്യേക ക്യൂ ആര്‍  കോഡുകളിലൂടെ കഥ വായിച്ച് തെയ്യങ്ങളുടെ നൃത്തങ്ങളും അനുഷ്ഠാന കലാശങ്ങളും കാണാനാകും. തെയ്യം അനുഷ്ഠാനം, വാദ്യം ആചാരമര്യാദകള്‍, മുഖത്തെഴുത്ത് ആടയാഭരണങ്ങള്‍ എന്നിവ തെയ്യപ്രേമികളായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മനസ്സിലാക്കി ഗവേഷണ പീനത്തിന് വേദിയൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്രന്ഥരചനയെന്ന് സജി മാടപ്പാട്ട് പറഞ്ഞു.

ചിറക്കല്‍ ചാമുണ്ഡിക്കോട്ടത്ത് മൂന്ന് ദിനരാത്രങ്ങളിലായി നടക്കുന്ന കളിയാട്ടത്തോടനുബന്ധിച്ച് മാര്‍ ച്ച് 29-ന് വൈകീട്ട് 6 മണിക്ക് സജി മാടപ്പാട്ട് തയ്യറാക്കിയ 'ദൈവങ്ങള്‍ നൃത്തം ചെയ്ത ദിനരാത്രങ്ങള്‍' പുസ്തക പ്രകാശന ചടങ്ങ് നടക്കും. പരിപാടിയോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സഭ കെ.വി.സു മേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ഫോക്‌ലോര്‍ പണ്ഡിതന്‍ ഡോ. രാഘവന്‍ പയ്യനാട് പുസ്തക പ്രകാശനം നടത്തും.

ചിത്രകാരനും ചരിത്രകാരനുമായ കെ.കെ. മാരാര്‍ ഏറ്റുവാങ്ങും. കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെല്ലോ ചന്ദ്രന്‍ മുട്ടത്ത് പുസ്തക പരിചയം നടത്തും. ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍, പത്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ഉത്രട്ടാതിതിരുനാള്‍ സി.കെ. രാമവര്‍മ്മ വലിയരാജ അധ്യക്ഷത വഹിക്കും. അഡ്വ.എ.വി.കേശവന്‍, ഡോ. സി.കെ. അശോക വര്‍മ്മ തുടങ്ങി നിരവധി പേര്‍ സംസാരിക്കും. സി.കെ. സുരേഷ് വര്‍മ്മ സ്വാഗതവും പി.വി.സുകുമാരന്‍ നന്ദിയും പറയും. ഇന്ന് കലവറ നിറയ്ക്കല്‍, നാളെ പുലര്‍ച്ചേ ഗണപതി ഹോമത്തോടെ കളിയാട്ടം ആരംഭിക്കും.  

തുടര്‍ന്ന് പൂക്കുട്ടിശാസ്തപ്പന്‍, വിഷ്ണുമൂര്‍ത്തി, തിരുവര്‍കാട്ട് ഭഗവതി, തോട്ടുങ്കര ഭഗവതി എന്നീ തെയ്യങ്ങളുടെ തോറ്റവും വൈകുന്നേരം 7.30ന് ഡോ.പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപ ലഹരി എന്നിവയുമുണ്ടാകും.  30-ന് വിവിധ തെയ്യങ്ങളുടെ തോറ്റവും തെയ്യങ്ങളും അരങ്ങേറും.

വൈകുന്നേരം 7-ന് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി. 31ന് വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കും. കളിയാട്ട ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് അന്നദാനമുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് വര്‍മ്മ രാജ, രാമവര്‍മ്മ വലിയ രാജ, സജി മാടപ്പാട്ട്, ചന്ദ്രന്‍ മുട്ടത്ത്. പി.വി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags