കേരളാ കോൺഗ്രസ് മുൻ നേതാവ് പൗലോസ് തോട്ടുംകര നിര്യാതനായി

Former Kerala Congress leader Paulose Thottumkara passed away
Former Kerala Congress leader Paulose Thottumkara passed away

കണ്ണൂർ: കേരള കോൺഗ്രസ് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് എ ക്ലാസ്സ് കോൺട്രാക്ടറുമായ പൗലോസ് തോട്ടുംകര (71) നിര്യാതനായി. ശവസംസ്കാരം  -ചൊവ്വാഴ്ച്ച 11 മണിക്ക് കുടിയാൻമല ഫാത്തിമ മാതാ ദേവാലയത്തിൽ നടക്കും.

ഭാര്യ: മോളി (കുന്നുംപുറത്ത് കുടുംബാംഗം). മക്കൾ: രശ്മി റോബർട്ട്, രജി ബിൻ്റോ , രേഖ സുബിൻ. മരുമക്കൾ: റോബർട്ട് മാന്യത്ത് (ചെമ്പതൊട്ടി ടോപ്പ് കൺസ്ട്രക്ഷൻസ്), ബിൻ്റോ പുതിയാപറമ്പിൽ (കാര്യപ്പള്ളി), സുബിൻ പാലമറ്റം (ഭീമനടി). സഹോദരങ്ങൾ: മറിയക്കുട്ടി (റിട്ട.അധ്യാപിക, ഫാത്തിമ മാതാ യു.പി സ്ക്കൂൾ, കുടിയാൻമല) പരേതരായ ത്രേസ്യാമ്മ, ആൻ്റണി, ജോസഫ്, സേവ്യർ.

മൃതദേഹം  തിങ്കളാഴ്ച്ച രാവിലെ 11 മണി മുതൽ തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിന് സമീപത്തെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 17 ന് ചൊവ്വാഴ്ച്ച രാവിലെ 8.30 ന് സംസ്ക്കാര ശുശ്രൂഷകൾ വീട്ടിൽ നിന്ന് ആരംഭിക്കും.