മുൻ ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥിനെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായി നോമിനേറ്റു ചെയ്തു ​​​​​​​

fg

കണ്ണൂർ : കോൺഗ്രസ് വിട്ട മുൻ ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥിനെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായി നോമിനേറ്റ് ചെയ്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് കേരളത്തിൽ നിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങളിൽ ഒരാളായി സി.രഘുനാഥിനെ  നോമിനേറ്റ് ചെയ്തത്. ഇതോടെ ഇതര പാർട്ടികളിൽ നിന്നും ബി.ജെ.പിയിലെത്തി ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ നേതാവായി സി.രഘുനാഥ്. കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്ന എ.പി. അബ്ദുള്ളക്കുട്ടിയെ അഖിലേന്ത്യാ അധ്യക്ഷനായി നോമിനേറ്റു ചെയ്തിരുന്നു.

ഇതിനിടെ താൻ മാത്രമല്ല ബി.ജെ.പിയിലേക്ക് ഇനിയും കൂടുതൽ പേർ വരുമെന്ന് മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായ സി.രഘുനാഥ് പ്രതികരിക്കു.കണ്ണൂർ ബി.ജെ.പി ഓഫിസായ മാരാർജി ഭവനി ൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പാർട്ടികളിൽ നിന്നും ആളുകൾ ബി.ജെ.പിയിൽ വരു നാളുകളിൽ ചേരും. കെ.സുധാകരൻ ബി.ജെ.പിയിലേക്ക് വരുമോയെന്ന കാര്യം തനിക്കറിയില്ല. അദ്ദേഹം ഒരുപാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. 

താൻ ബി.ജെ.പിയിൽ ചേരുമോയെന്ന കാര്യം സുധാകരൻ തന്നെയാണ് പറയേണ്ടത് എന്നാൽ ബി.ജെ.പിയിലേക്ക് ആർക്കും വരാം. മത ന്യൂത പക്ഷങ്ങൾ ഏറ്റവും കൂടുതൽ ചേരുന്ന പാർട്ടിയാണ് ബി.ജെ.പി. ഈ പാർട്ടിക്ക് ആരുമായും അകൽച്ചയില്ല. സുധാകരൻ ചേർന്നാലും മുഖ്യമന്ത്രി പിണറായി വിജയൻ ചേർന്നാലും മറ്റാരു ചേർന്നാലും പാർട്ടി സ്വീകരിക്കുമെന്നാണ് താൻ മനസിലാക്കുന്റ്റ്.ബിസിനസ് വളർത്താനാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന ആരോപണം തെറ്റാണ്. താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്തും പാർട്ടി പ്രവർത്തനവും ബിസിനസും കൂട്ടിക്കുഴച്ചിട്ടില്ല. താൻ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി 16 മണിക്കൂർ വരെ പ്രവർത്തിച്ചിട്ടുണ്ട്.

 താൻ സുധാകരന്റെ ഇലക്ഷൻ ചീഫ് ഏജന്റായും തെരഞ്ഞെടുപ്പ് മുഖ്യ പ്രചാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ധർമ്മടം മണ്ഡലത്തിലെ 160 ബുത്തുകളിലെ പ്രവർത്തകരെയും പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട്. ബൂത്ത് തലം മുതൽ പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചു അറിയും. കഴിഞ്ഞ തെരഞ്ഞെടുപിൽ കെ.സുധാകരന് 4300 വോട്ടുകൾ മാത്രമേ കുറവുണ്ടായിരുന്നുള്ളൂ.

തന്റെ ബന്ധുക്കളായ 35 കുടുംബങ്ങൾ തനിക്ക് പിൻതുണ നൽകുന്നുണ്ട്. തന്നോട് ആരും ബി.ജെ.പിയിൽ ചേരുന്നതിനോട് എതിർപ്പ് പ്രകടിപിച്ചിട്ടില്ല.  വിവിധ ഘട്ടങ്ങളിൽ വരും ദിവസങ്ങളിൽ  അവരും പാർട്ടി വിടും. താൻ ബി.ജെ.പിയിലേക്ക് വന്നത് സ്ഥാനമാനങ്ങൾ തേടിയില്ല. ബുത്തു തലത്തിൽ പ്രവർത്തിക്കാനാണ് താൽപര്യം. കോൺഗ്രസിൽ ധർമ്മടം മണ്ഡലത്തിലെ 160 ബൂത്തുകളിലെയും പ്രവർത്തകരെ പേരെടുത്തു വിളിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. സുധാകരന്റ ഇലക്ഷൻ ചീഫ് ഏജന്റായും പ്രചാരകനായും താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും സി.രഘുനാഥ് പറഞ്ഞു.

Tags