ചെറുപുഴയിൽ മുൻബാങ്ക് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി

Former bank employee found dead in Cherupuzha
Former bank employee found dead in Cherupuzha

ചെറുപുഴ :ചെറുപുഴയിൽ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി.

ചെറുപുഴ കന്നിക്കളത്തെ പാലത്തുങ്കൽ പുരുഷോത്തമനെ (66)യാണ് കിടപ്പുമുറിയുടെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പുരുഷോത്തമൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഓട്ടോയിൽ വീട്ടിൽ ഭക്ഷണവും മറ്റും കൊണ്ടു കൊടുക്കുകയാണ് പതിവ്. രണ്ടുദിവസമായി വിളിക്കാത്തതിനെതുടർന്ന് ഓട്ടോഡ്രൈവർ വന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻറെ വാതിൽ തുറന്ന നിലയിൽ ആയിരുന്നു.

 ചെറുപുഴ സിഐ ടി.പി ദിനേശിന്റെ നേതൃത്വത്തിൽ എഎസ്ഐ ഹബീബ് റഹ്മാൻ അടക്കമുള്ള പോലീസ്  ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തുഅന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags