ആറളം ഫാമിൽ കാട്ടാനയെ തുരത്തുന്നതിനിടെയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു

google news
dsg


ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയെ തുരത്തുന്നതിനിടയിൽ വനംവകുപ്പിന്റെ ജീപ്പിൻറെ നേരെ കാട്ടാനയും കുട്ടിയും തിരിഞ്ഞു. ഇരിട്ടി ഡെപ്യൂട്ടറി കെ ജിജിലും, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, ഡ്രൈവർ അഭിജിത്ത് എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. കാട്ടയും കുട്ടിയും ജീപ്പിനു നേരെ വന്നപ്പോൾ ജീപ്പ് പുറകോട്ട് എടുക്കുകയും ഒറ്റവച്ച് മറ്റും കാട്ടാനയെയും കുട്ടിയെയും ഭയപ്പെടുത്തിയതോടെ ഇവ ദിശമാറി പോയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആറാം ബ്ലോക്കിൽ വച്ചായിരുന്നു സംഭവം വനപാലകർ ബഹളം വെച്ചതിനെ തുടർന്നാണ് പിടിയാനയും കുട്ടിയാനയും വനത്തിലുള്ളിലേക്ക് കയറി പോയത്.

Tags