എസ് ബി ഐ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

google news
dddd

കണ്ണൂർ :എസ് ബി ഐ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസും   എസ്.ബി. ഐ ഡെപ്യൂട്ടി ജനറൽ മാനേജർ വി.സുരേഷ്. എന്നിവർ  ചേർന്ന് നിർവഹിച്ചു.

എസ് ബി ഐ   സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

കണ്ണൂർ സിറ്റി പോലീസ് പരിസരത്ത് നടന്ന ചടങ്ങിൽ അഡിഷണൽ എസ് പി . പി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാഹനങ്ങളുടെ താക്കോൽ എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി.
കണ്ണൂർ സിറ്റി പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി സിനീഷ്  നന്ദി പറഞ്ഞു.

Tags