പിണറായി പെരുമ മഹോത്സവത്തിന് കൊടിയേറി

Flag hoisted for Pinarayi Peruma Mahotsavam

കണ്ണൂർ: പിണറായി പെരുമ സര്‍ഗ വസന്തത്തിന് വർണാഭമായ തുടക്കം. പിണറായി പെരുമ മഹോത്സവത്തിൻ്റെ ആറാം പതിപ്പിന് തുടക്കം കുറിച്ച് നടന്‍ മധുപാല്‍ പതാക ഉയര്‍ത്തി. പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ അങ്കണത്തിലാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്ററിലെ നാടകോത്സവ വേദിയില്‍ വെച്ച് മധുപാല്‍  നാടകോത്സവം ഉദ്ഘാടനം ചെയ്തു.

എം കെ മനോഹരന്‍ അധ്യക്ഷത വഹിച്ചു. മധുപാലിന് പിണറായി പെരുമയുടെ ഉപഹാരം കെ യു ബാലകൃഷ്ണന്‍ സമ്മാനിച്ചു.ഒ.വി. ജനാര്‍ദനന്‍ സ്വാഗതവും എലിയന്‍ അനില്‍ നന്ദിയും പറഞ്ഞു.കവിയും കവിതയും സെഷനില്‍ പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണവും കവിതാലാപനവും നടത്തി.പ്രൊഫ.വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

അഞ്ജലി പിണറായി സ്വാഗതവും എന്‍ വി രമേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അശോക് ശശി രചനയും സംവിധാനവും നിര്‍വ്വഹിച്ച തിരുവനന്തപുരം സൗപര്‍ണികയുടെ മണി കര്‍ണ്ണിക നാടകം അരങ്ങേറി.മെയ് 8 മുതല്‍ 14 വരെയുള്ള 7 ദിവസം നാടകവും  8,9,10,11 തീയ്യതികളില്‍ കവിയും കവിതയും നടക്കും.
കവിയും കവിതയും വൈകുന്നേരം 6.30നും നാടകം രാത്രി 8 മണിക്കുമാണ് അരങ്ങേറുക.

Tags