പയ്യന്നൂരിൽ ഫൈബർ ബോട്ട് മണൽതിട്ടയിലിടിച്ചു മത്സ്യ തൊഴിലാളി മരിച്ചു
Aug 10, 2024, 10:48 IST
കണ്ണൂർ : പയ്യന്നൂരിനടുത്ത് പാലക്കോട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു .പാലക്കോട് വലിയ കടപ്പുറം സ്വദേശി കെ എ നാസറാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് അപകടം.ഫൈബർ വെള്ളം മണൽത്തിട്ടയിൽഇടിച്ചു മറിയുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇവിടെ അപകടം പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു