കണ്ണൂർ പയ്യന്നൂരിൽ ഷോപ്പ്റിക്സ് സൂപ്പർമാർട്ടിൽ തീ പിടിത്തം

Shopix Supermart Fire
Shopix Supermart Fire

കണ്ണൂർ : പയ്യന്നൂരിൽ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ  ഷോപ്പ്റിക്സ് സൂപ്പർമാർട്ടിലാണ് തീ പിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മൂന്നാം നില പൂർണ്ണമായി കത്തി നശിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് മൂന്നാം നിലയിൽ ഉണ്ടായിരുന്നത്.

Fire broke out at Shopix Supermart in Payyannur, Kannur

പുലർച്ചെ 1.45 ഓടെയാണ് തീയണയ്ക്കാൻ സാധിച്ചത്. പയ്യന്നൂർ, തളിപ്പറമ്പ്, പെരിങ്ങോം, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നായി എത്തിയ പത്തിലധികം അഗ്നിശമന യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Fire broke out at Shopix Supermart in Payyannur, Kannur

 

Tags