ചിട്ടിനിക്ഷേപം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ധനകോടി ചിറ്റ്സ് ബ്രാഞ്ച് മാനേജർക്കെതിരെ കേസെടുത്തു
Aug 14, 2024, 20:26 IST
കണ്ണൂർ: ചിട്ടിയിൽ ചേർത്ത ശേഷം പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കണ്ണൂർ പള്ളിക്കുന്നിലെ ധനകോടി ചിറ്റ്സ് ബ്രാഞ്ച് മാനേജർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പളളിക്കുന്ന് കെ പി റോഡിലെ കെ.എം.സുനിതയുടെ പരാതിയിലാണ് ധന കോടി തളാപ്പ് പളളിക്കുന്ന് ബ്രാഞ്ച് മാനേജർ സീമക്കെതിരെ കേസെടുത്തത്.
പരാതിക്കാരിയുടെ ഭർത്താവിൽ നിന്നും പ്രതിയായ ബ്രാഞ്ച് മാനേജർ ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി 2019 ജൂലായ് 30 മുതൽ മാസ തവണകളായി 48,500 രൂപ കൈപ്പറ്റിയശേഷം ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.