കണ്ണൂർ ചിറ്റാരിക്കാലിൽ കാടു വയ്ക്കൽ ജോലിക്കിടെ പാമ്പുകടിയേറ്റ് സ്ത്രീ തൊഴിലാളി മരിച്ചു

Female laborer died of snakebite during afforestation work in Kannur Chitarikal
Female laborer died of snakebite during afforestation work in Kannur Chitarikal

ചെറുപുഴ : ചിറ്റാരിക്കാലിൽ ജോലിക്കിടെ പാമ്പുകടിയേറ്റ്  സ്ത്രീ തൊഴിലാളി മരിച്ചു. തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണി(62)യാണ് മരിച്ചത്. ശനിയാഴ്ച്ച പകല്‍ പതിനൊന്നോടെയാണ് പരുത്തിപ്പാറ ജോസ് എന്നയാളുടെ പറമ്പില്‍ കാടു വയക്കൽ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റത്.

ഉടനെ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം  വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഭര്‍ത്താവ് :കുഞ്ഞമ്പു. മക്കള്‍: രഘു, മനോജ്. മരുമക്കള്‍: ശോഭ, സിനു.
സഹോദരങ്ങള്‍: കണ്ണന്‍, പത്മിനി, കാരിച്ചി.

Tags