കണ്ണൂരിൽ പത്തു വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 32 വർഷം കഠിന തടവും പിഴയും
Nov 26, 2024, 21:33 IST
കണ്ണൂർ: പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ 32 വർഷം കഠിനതടവിനും 62,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ പ്രതിയെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം ടി ജലജറാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 21മാസം കൂടി ശിക്ഷയനുഭവിക്കണം.
2019 ഡിസംബർ മുതൽ 2022 നവംബർ വരെ അതിജീവിതയെ പലതവണ പ്രതി ലൈംഗീകമായി ഉപദ്രവിച്ചിരുന്നു. അച്ഛന്റെ പെരുമാറ്റത്തെക്കുറിച്ച് അതിജീവിത സഹപാഠികളോട് പറയുകയും കുട്ടികൾ അധ്യാപകരോട് വിവരം പറയുകയുമായിരുന്നു.
അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ സിറ്റി ഇൻസ്പെക്ടറായ ഇ ബാബുവാണ് കേസ് അന്വേഷണം നടത്തിയത്.