ഫാഷിസം ആഴത്തില്‍ വേരുന്നിയ കാലത്ത് സഹോദര്യത്തെ തിരിച്ചു പിടിക്കണം : സയ്യിദ്മുനവറലി ശിഹാബ്തങ്ങള്‍

google news
dvh

കണ്ണൂര്‍: ഫാഷിസം ആഴത്തില്‍ വേരുന്നിയ കാലത്ത് സഹോദര്യത്തെ തിരിച്ചു പിടിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ദേശരക്ഷാ യാത്രയുടെ മുന്നോടിയായി  നടത്തിയ സംവേദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശങ്കകള്‍ ഉയത്തുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഐക്യത്തിന്റെയും മാനവികതയുടെയും പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിന്റെത്. നമ്മുടെ പൂര്‍വികരായ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൈനരുംം മതം ഇല്ലാത്തവരും ചേര്‍ന്ന് നിന്നാണ് നമുക്ക്  സ്വാതന്ത്ര്യം നേടിത്തന്നത്.

അന്നൊന്നും ഇല്ലാത്ത വിഭാഗീയതയും വര്‍ഗ്ഗീയതയുമാണ് ഇന്ന് രാജ്യത്ത് ഉടനീളം ചിലര്‍ നടത്തുന്നത്. ഇതിനെതിരെ ചേര്‍ന്ന് നില്‍ക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്..ഇന്ത്യയുടെ സംസ്‌കാരം വൈവിധ്യവും  വൈജാത്യവും നിറഞ്ഞതാണ്. ആ വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം. അതു കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയണം.മതംആത്മസംതൃപ്തിക്കുള്ളതാണ്. അത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്.

മറ്റുള്ളവരെ ഉള്‍കൊള്ളാനും അവരുടെ വിശ്വാസത്തെ അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള മാനസികാവസ്ഥ മുന്‍പ് ഉണ്ടായിരുന്നു. ഇന്ന് അതിന് മാറ്റം വരുന്നത് കൊണ്ടാണ് നമ്മുക്ക് ഇങ്ങിനെ ഇരിക്കേണ്ടി വരുന്നത്. അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീംചേലേരി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു.

മേയര്‍ മുസ്ലിഹ് മീത്തില്‍ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്,വിവിധ മത-രാഷട്രീയ-സാമുഹ്യ സാംസ്‌കാരിക നേതാക്കളായ സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ ,തലശ്ശേരി ഖാസി ടി.എസ്ഇബ്രാഹിം മുസല്യാര്‍,വികാര്‍ ജനറല്‍ ഡോ: ക്ലാരന്‍സ് പാലിയത്ത്, മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി, ഡോ: സുല്‍ഫിക്കര്‍ അലി ,സാജിദ് നദ് വി,ഷക്കീര്‍ ഫാറൂഖി, യു.പി.സിദ്ധീഖ് മാസ്റ്റര്‍, മാത്യുആശാരിപറമ്പില്‍ , ഡോ: എ.എ. ബഷീര്‍, സി.അനില്‍കുമാര്‍, പി.ടി.മാത്യു, സുനില്‍കുമാര്‍, അഡ്വ.ടി.മനോജ് കുമാര്‍, പി.ടി.ജോസ്, യു.വി.അഷ്‌റഫ് ,ബി.ടി. കുഞ്ഞു ,ഡോ :എം.പി.അഷറഫ്, ഖലീല്‍ ചൊവ്വ, അഡ്വ.പി.മഹമൂദ് ,വി.കെ.മുഹമ്മദ് നിസാര്‍, സി.കെ എ .ജബ്ബാര്‍ പ്രസംഗിച്ചു. ട്രഷറര്‍ മഹമൂദ് കടവത്തുര്‍ നന്ദി പറഞ്ഞു.

Tags