കർഷക മാഹാത്മ്യം വിളിച്ചോതി കണ്ണൂർ കോർപറേഷൻ ചിങ്ങം ഒന്നിനെ വരവേറ്റു

cop
cop

കണ്ണൂർ : ചേലോറ കൃഷിഭവന്റെയും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാഘോഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ ശ്രീലതയുടെ അധ്യക്ഷതയിൽ കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ മേയർ  മുസ്ലിഹ്‌ മഠത്തിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കർഷകരെ ആദരിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കാർഷിക ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കായുള്ള പ്രോത്സാഹന സമ്മാനവും കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ  സീമ സഹദേവൻ നിർവഹിച്ചു.

  കോർപറേഷൻ കൗൺസിലർ മാരായ ശ പ്രദീപ്‌. കെ, ഉമൈബ എ,  ശ്രീജ. എ,  അബ്ദുൽ റസാഖ്. കെ. പി, ശ്രീമതി മിനി അനിൽ കുമാർ, നിർമല , വലിയന്നൂർ, കാപ്പാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ മാർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, കാർഷിക വികസന അംഗങ്ങൾ, പടശേഖര സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

മികച്ച ജൈവ കർഷകയായി ശ്രീമതി ജയശ്രീ, വനിതാ കർഷകയായി ശ്രീമതി സവിത പുതുക്കൂടി, വിദ്യാർത്ഥി കർഷകനായ മാസ്റ്റർ നവദർശ് ബാബു, കർഷക തൊഴിലാളി കെ ഭാസ്കരൻ, പട്ടിക ജാതി കർഷകയായ  ഗീത, ക്ഷീര കർഷകൻ എം എൻ ജനാർദ്ദനൻ, മുതിർന്ന കർഷകൻ മുത്താടത് ഖാലിദ്, യുവ കർഷകർ വിപിൻ എ കെ എന്നിവരെ ആദരിച്ചു.

 കൃഷി ഓഫീസർ അനുപ്രസാദ് ടി ഇ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീമതി പ്രഭ കെ നന്ദിയും പ്രകാശിപ്പിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാവ് കുര്യൻ ടി ജെയുരു ജൈവ കൃഷി ക്ലാസും ഉണ്ടായിരുന്നു. 180 കർഷകർ ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സൗജന്യ പച്ചക്കറി വിത്ത് വിതരണവും ഉണ്ടായിരുന്നു

Tags