റബ്ബർ കർഷകർക്കായി കർഷക സംഘം കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

The farmers' group took out a protest march to central government offices for rubber farmers
The farmers' group took out a protest march to central government offices for rubber farmers

ശ്രീകണ്ഠാപുരം :സ്വാഭാവിക റബറിന്‌ ആദായവില ഉറപ്പാക്കണമെന്നും  കുത്തക ടയർ കമ്പനി ലോബിയുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട്‌ കർഷകസംഘത്തിന്റെ  നേതൃത്വത്തിൽ ജില്ലയിലെ മലയോരമേഖലയിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. റബർബോർഡ്‌ കോട്ടയത്തെ  ഓഫീസിന്‌ മുന്നിലേക്കുള്ള കർഷക മാർച്ചിന്‌ ഐക്യദാർഢ്യമായാണ്‌ ജില്ലയിലും  മാർച്ച്‌ സംഘടിപ്പിക്കുന്നത്‌. 

പെരിങ്ങോം പാടിയോട്ടുചാൽ പോസ്റ്റ് ഓഫീസ്, ശ്രീകണ്ഠപുരം റബർ ബോർഡ് ഓഫീസ്, ആലക്കോട് പോസ്റ്റ് ഓഫീസ്, ഉളിക്കൽ ബിഎസ്എൻഎൽ ഓഫീസ്, പേരാവൂർ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കായിരുന്നു മാർച്ച്‌.  ഇരിട്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ ഉളിക്കൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ സക്കീന ഉൽഘാടനം ചെയ്തു. ഇ പി രമേശൻ അധ്യക്ഷനായി. കെ ശ്രീധരൻ,  പി പ്രകാശൻ, കെ എ ദാസൻ, ഡയസ് തോമസ്, എൻ അശോകൻ, പി കെ  ശശി എന്നിവർ സംസാരിച്ചു.

 ശ്രീകണ്‌ഠപുരം റബർ ബോർഡ് ഓഫീസ്‌ മാർച്ച്‌  ജില്ലാ പ്രസിഡന്റ്‌ പി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. മലപ്പട്ടം പ്രഭാകരൻ അധ്യക്ഷനായി. കെ പി കുമാരൻ, ഇ ജനാർദനൻ എന്നിവർ സംസാരിച്ചു.
 ആലക്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ടി എം ജോഷി ഉദ്ഘാടനംചെയ്തു. എൻ എം രാജു അധ്യക്ഷനായി. സാജൻ കെ ജോസഫ്, കെ പി സാബു, എം കെ പ്രദീപ് കുമാർ, പി വി രാമചന്ദ്രൻ, പി രവീന്ദ്രൻ  എന്നിവർ സംസാരിച്ചു.  
പെരിങ്ങോം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ  പാടിയോട്ടുചാൽ പോസ്റ്റ്‌ ഓഫിസിലേക്ക്  നടത്തിയ മാർച്ച്‌  കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പുല്ലായിക്കൊടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി വി കമലാക്ഷൻ അധ്യക്ഷനായി. പി ശശിധരൻ, കെ പത്മിനി,  കെ പി ഗോപാലൻ എന്നിവർ സംസാരിച്ചു.

Tags