കൃഷിയിടങ്ങൾ കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് : കിസാൻ സഭ ജില്ലാ സമ്മേളനം

Farm lands should not be used for non-agricultural purposes: Kisan Sabha District Conference
Farm lands should not be used for non-agricultural purposes: Kisan Sabha District Conference

മയ്യിൽ: തളിപ്പറമ്പ നാടുകാണി ഫാമുൾപ്പടെയുള്ള സർക്കാർ ഫാമുകളും കൃഷിയിടങ്ങളും മറ്റ് ആവിശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ നിയമ നിർമ്മാണം നടത്തണമെന്ന് കിസാൻ സഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വന്യ മൃഗ ശല്യത്തിൽ നിന്നും ജനവാസ കേന്ദ്രങ്ങൾക്കും കൃഷിയിടങ്ങൾക്കും സംരക്ഷണം ഒരുക്കി ശാശ്വത പരിഹാരം വേണം, കർഷക ക്ഷേമനിധി ബോർഡ് ഫലപ്രദമായി നടപ്പിലാക്കണം, പരിസ്ഥിതി ലോല മേഖല നിർണയം, ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം, ആറളം ഫാം കൃഷി വകുപ്പിന് കൈമാറി ആധുനിക വൽക്കരണം നടപ്പാക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 

പ്രതിനിധി സമ്മേളനം ജോഷി നാരായണൻ നഗറിൽ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സംസ്ഥാന സെക്രട്ടറിമാരായ എ പ്രദീപൻ, തുളസിദാസ് മേനോൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, ബികെഎംയു ജില്ലാ സെക്രട്ടറി കെ വി ബാബു എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കണ്ണാടിയൻ ഭാസ്കരൻ പതാക ഉയർത്തി.

കെ പി കുഞ്ഞികൃഷ്ണൻ, കെ വി ഗോപിനാഥ്, കാരായി സുരേന്ദ്രൻ, പയ്യരട്ട ശാന്ത, വി വി കണ്ണൻ, ഒ വി രത്ന കുമാരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി പി ഷൈജൻ, പി കെ മധുസൂദനൻ, കണ്ണാടിയൻ ഭാസ്കരൻ, കെ വി അജിത്ത് കുമാർ, കട്ടേരി രമേശൻ, സി കെ ചന്ദ്രൻ, നിസാർ വായിപ്പറമ്പ(സ്റ്റീയറിങ്), ടി കെ വത്സലൻ(ക്രഡൻഷ്യൽ), പി കെ മുജീബ് റഹ്‌മാൻ(പ്രമേയം), കട്ടേരി രമേശൻ(മിനുട്സ്)എന്നിവരടങ്ങിയ വിവിധ കമ്മിറ്റികൾ സമ്മേളനം നടപടികൾ നിയന്ത്രിച്ചു. 

ഭാരവാഹികളായി   പി കെ മധസൂദനൻ(പ്രസിഡന്റ്), സി പി ഷൈജൻ(സെക്രട്ടറി), കെ വി ഗോപിനാഥ്(ട്രഷറർ), കണ്ണാടിയൻ ഭാസ്കരൻ, വി വി കണ്ണൻ, കാരായി സുരേന്ദ്രൻ, പയ്യരട്ട ശാന്ത(വൈസ് പ്രസിഡന്റുമാർ), പായം ബാബു രാജ്, ടി കെ വത്സലൻ, കെ സി അജിത്ത് കുമാർ, കട്ടേരി രമേശൻ(ജോയിന്റ് സെക്രട്ടറിമാർ)എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Tags