യാത്രയയപ്പ് സമ്മേളനത്തിന് ശേഷം നവീൻ ബാബു കണ്ട് തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞു ; നിർണ്ണായക മൊഴി തള്ളാതെ കലക്ടർ

After the farewell meeting, Naveen Babu said that he had made a mistake; Collector without rejecting the decisive statement
After the farewell meeting, Naveen Babu said that he had made a mistake; Collector without rejecting the decisive statement

കണ്ണൂർ: കണ്ണൂർ കലക്ടറേറ്റിൽ നടന്ന വിവാദമായ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നുള്ള മൊഴി തള്ളാതെ ജില്ലാകലക്ടർ അരുൺ കെ വിജയൻ. കണ്ണൂർ കലക്ടറേറ്റിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് ഈ കാര്യത്തിൽ അദ്ദേഹം അർത്ഥഗർഭമായ മൗനം പാലിച്ചത്.ഈക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. കലക്ടർ പൊലിസിന് നൽകിയ മൊഴിയിലാണ് ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിനു ശേഷം യാത്രയപ്പ് ചടങ്ങ് കഴിഞ്ഞു പിരിഞ്ഞു പോകവെ തൻ്റെ ചേംബറിൽ വന്നു കണ്ടുവെന്നും തനിക്ക് തെറ്റു പറ്റിപ്പോയെന്നും മൊഴി നൽകിയത്.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കലക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ഇന്നലെ നടന്നചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കലക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്.

ഇതിനിടെ , പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിൽ നിന്നും ശക്തമായിരിക്കുകയാണ്. തരം താഴ്ത്തലോ സസ്പെൻഷൻ നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന.

Tags