വ്യാജ റെയിൽവെ റിക്രുട്ട് മെൻ്റ് ; തലശേരിയിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ
അറസ്റ്റിലായ ഗീതാ റാണി സമാനമായ ഏഴു കേസുകളിൽ പ്രതിയാണെന് പൊലിസ്
തലശേരി : റെയിൽവെയിൽ ജോലി വാഗ്ദ്ധാനം ചെയ്തു കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ തലശേരിയിൽ അറസ്റ്റിൽ.
കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ ഗീതാ റാണി രണ്ടാം പ്രതിയായ ശരത് എന്ന അജിത്ത് എന്നിവരെയാണ് തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. . ഇന്ത്യൻ റെയിൽവെയിൽ ക്ളർക്ക്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്ദ്ധാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത് സംഭവത്തിൽ തലശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും.
അറസ്റ്റിലായ ഗീതാ റാണി സമാനമായ ഏഴു കേസുകളിൽ പ്രതിയാണെന് പൊലിസ് അറിയിച്ചു. കോയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാറാണി ഉൾപ്പെടെ മൂന്നുപേരെ പ്രതി ചേർത്ത് തലശേരി ടൗൺ പൊലിസ് കേസെടുത്തത്.
ഒന്നാം പ്രതിയും സി.പി.എം നേതാവുമായിരുന്ന മുൻ ബ്ളോക്ക് പഞ്ചായത്തംഗം ചൊക്ളി നിടുംമ്പ്രത്തെ കെ.ശശിയെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണുള്ളത്.
റെയിൽവെ റിക്രൂട്ട്മെൻ്റ് ബോർഡ് സീനിയർ ഓഫീസർ ചമഞ്ഞാണ് ഗീതാ റാണി തട്ടിപ്പു നടത്തിയതെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവർക്ക് ചില രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ് നിരവധി ഉദ്യോഗാർത്ഥികളാണ് വഞ്ചിക്കപ്പെട്ടത്.