കണ്ണൂർ ഏഴിമല നാവിക അക്കാദമി സമീപത്ത് കൂറ്റൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു
Updated: Jun 28, 2024, 09:23 IST
കണ്ണൂർ : ഏഴിമല നാവിക അക്കാദമി സമീപത്ത് കൂറ്റൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു .ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്.തിമിംഗലത്തിന്റെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു .വിവരം ലഭിച്ചതനുസരിച്ച് തളിപ്പറമ്പിൽ നിന്ന് സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റർ സി. പ്രദീപൻ, ഉദ്യോഗ സ്ഥരായ പ്രദീപ് കുമാർ, എം. ഷാജി, എ. പവിത്രൻഎന്നിവർ സ്ഥലത്തെത്തി.
പയ്യന്നൂരിലെ സീനിയർ വെറ്ററിനറി സർജർ ഡോ. സന്തോഷ്കുമാർ, രാമ ന്തളി മൃഗാശുപത്രിയിലെ ഡോ. ശ്രീലേഖ എന്നിവ രുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി. ജെ.സി.ബിയുടെ സഹായത്തോടെ ജഡം മറവു ചെയ്തു.