നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

google news
esdfghja

പടിയൂര്‍ : പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ മാങ്കുഴി ആദിവാസി കോളനിയിലുള്ളവര്‍ക്കായി നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത്, ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്, ജില്ലാ ആയുര്‍വേദ ആശുപത്രി ദൃഷ്ട്ടി പദ്ധതി എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഊരിലെ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പില്‍ 40 പേര്‍ പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിബി കാവനാല്‍ അധ്യക്ഷത വഹിച്ചു. ഡോ. അലോക്  ബോധവല്‍കരണ ക്ലാസ്സെടുത്തു. ഡോ. എ അഭിന, കെ കെ മിനി, പി കെ ജനാര്‍ദ്ദനന്‍, ഊരുമൂപ്പന്‍ രാജു പള്ളത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Tags