എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കണ്ണൂരിൽ നടന്നു

excise aso

കണ്ണൂര്‍: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് വി വി ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ സന്തോഷ് കുമാര്‍ അനുമോദനവും ഉപഹാര സമര്‍പ്പണവും നടത്തി.

സെക്രട്ടറി കെ എ പ്രിനില്‍ കുമാര്‍, വൈസ് പ്രസിഡണ്ട് ജെസ്‌ന ജോസഫ് , ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി എല്‍ ഷിബു, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എന്‍ സുരേന്ദ്രന്‍, വി ആര്‍ സുധീര്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ സിറ്റി ജില്ലാ സെക്രട്ടറി വി സിനീഷ്, കെ എസ് ഇ ഒ എസംസ്ഥാന സെക്രട്ടറി കെ ഷാജി, കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ ടി അരുണ്‍, കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ജയചന്ദ്രന്‍ കര്‍ക്കടക്കാട്ടില്‍, ഫയര്‍ സര്‍വീസ് അസോസിയേഷന്‍ മേഖല സെക്രട്ടറി വി കെ അഫ്‌സല്‍, കെ എസ് ഇ എ സംസ്ഥാന സിക്രട്ടറി ജി ബൈജു ,  നെല്‍സണ്‍ ടി തോമസ്, പി സുകേഷ് എന്നിവര്‍ സംസാരിച്ചു.

Tags