എക്സൈസ് മേഖലാതല ഗെയിംസ് മത്സരങ്ങൾ മാങ്ങാട്ടുപറമ്പിൽ നടന്നു

Excise Regional Games competitions were held at Mangattuparamba
Excise Regional Games competitions were held at Mangattuparamba

ധർമ്മശാല: നവംബർ 30 ഡിസംബർ 1, 2 തീയതികളിൽ മലപ്പുറത്ത്  വെച്ച് നടക്കുന്ന സംസ്ഥാന എക്സൈസ് കലാകായികമേളയോട് അനുബന്ധിച്ച് നടന്ന കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന സോണൽ ഗെയിംസ് മത്സരം മാങ്ങാട്ടുപറമ്പ് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഗ്രൗണ്ട് വച്ച് നടന്നു. ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

Excise Regional Games competitions were held at Mangattuparamba

മുൻ കേരള ക്രിക്കറ്റ് വനിതാ താരം വിനീത റോച്ച മുഖ്യ സാന്നിധ്യമായി. കണ്ണൂർ ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഗുണൻ എം അധ്യക്ഷത വഹിച്ചു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, കാസർകോട് ഹോസ്ദുർഗ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എം, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജി കെ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാജേഷ് കെ സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി റിഷാദ് സി എച്ച് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സോണൽ ഗെയിംസ് മത്സരത്തിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ മത്സരങ്ങളിൽ കണ്ണൂർ ജില്ല ജേതാക്കളായി. വടംവലി മത്സരത്തിൽ വയനാട് ജില്ല ജേതാക്കളായി.

Tags