തളിപ്പറമ്പിൽ വ്യാജമദ്യവിൽപനയ്ക്കിടെ എക്സൈസ് പിടിയിലായ യുവാവ് റിമാൻഡിൽ
Updated: Jun 27, 2024, 11:38 IST
കണ്ണൂർ:തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജമദ്യവുമായി ഒരാൾ അറസ്റ്റിൽ .പാലകുളങ്ങര സ്വദേശി പി.വി.ജയേഷിനെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ്, മന്ന, പാലകുളങ്ങര ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ പാലകുളങ്ങര വില്‍പ്പനയ്ക്കായി സൂക്ഷിച്ചു വച്ച നാലു ലിറ്റര്‍ വിദേശ മദ്യം സഹിതമാണ് ജയേഷിനെ പിടികൂടിയത്.
ഇയാള്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ജയേഷിനെ റിമാന്‍ഡ് ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍.വിനീത്, പി.സൂരജ്. ഡ്രൈവര്‍ പി.വി.അജിത്ത്.