20 കുപ്പി മാഹി മദ്യവുമായി പോലീസ് മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി എക്സൈസ് പിടിയിൽ

google news
mammoonji

പയ്യന്നൂർ: ലോക്സഭ ഇലക്ഷനോടനുബന്ധിച്ചു നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.വി.ഷാജിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഭാഗത്ത്‌ നടത്തിയ റെയ്ഡിൽ 20 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിലായി. പയ്യന്നൂർ പഴയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് വച്ച് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി മദ്യവുമായി പാടിയോട്ടുചാൽ സ്വദേശി പോലീസ് മമ്മൂഞ്ഞി എന്നറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി എന്നയാളെയാണ് പിടികൂടിയത്.

ഇയാൾക്കെതിരെ അബ്ക്കാരി കേസ്സെടുത്തു. പ്രിവൻ്റീവ് ഓഫീസർ  കെ .കെ.രാജേന്ദ്രൻ , സിവിൽ എക്സൈസ് ഓഫിസർ സനേഷ്.പി. വി,  എക്സൈസ് ഡ്രൈവർ അജിത്ത്.പി.വി എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.