പരസ്പരം അകറ്റാനല്ല അടുപ്പിക്കാനാണ് ഓരോ ആഘോഷങ്ങളും: മന്ത്രി സജി ചെറിയാൻ

google news
Happiness Festival taliparamba saji cheriyan

തളിപ്പറമ്പിന്റെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന് സാധിച്ചെന്നും ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ ഹാപ്പിനെസ്സ് ഫെസ്റ്റിവൽ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഘോഷങ്ങളെന്നാൽ ആളുകൾക്ക് സന്തോഷിക്കാനുള്ളതാണ്. അങ്ങനെ സന്തോഷിക്കാൻ മാത്രമായി ഒരു ഫെസ്റ്റിവൽ എന്ന ആശയം കയ്യടി അർഹിക്കുന്നതാണ്. ലോകത്തിന്റെ നാനാഭാഗത്ത് ഇതേ സമയം വിഭാഗീയതയുടെ പേരിൽ ദുഖമനുഭവിക്കുന്നവരുണ്ട്. നിലവിൽ  കേരളത്തിൽ അതിനുള്ള സാഹചര്യമില്ല.

കാരണം കേരളത്തിന്റെ സ്നേഹവും സഹോദര്യവും പാരമ്പര്യവും നാമിന്നും സംരക്ഷിക്കുന്നുണ്ട്. അതിന്റെ തെളിവാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവൽ പോലെയുള്ള കൂട്ടായ്മകൾ. അതുപോലെ ലഹരിയുടെ കടന്നുകയറ്റം കൂടുതൽ ഉണ്ടാവാൻ സാധ്യതയുള്ളതും ആഘോഷങ്ങളിലും ഉത്സവങ്ങളിമൊക്കെയാണ്. ഇത്തരം കൂട്ടായ്മയിലൂടെ അതിനെതിരെ പൊരുതാൻ നമുക്കാകണം. ജനങ്ങളുടെ സന്തോഷത്തിനായുള്ള ആഘോഷങ്ങൾ ചിലർ ചില മതങ്ങളുടെ മാത്രമാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങൾക്കെതിരെ പ്രബുദ്ധ കേരളത്തിലെ ജനങ്ങൾ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. 

Happiness-Festival-taliparamba-saji-cheriyan12

തുടർന്ന് ഷഹബാസ് അമന്റെ ഗസൽ സന്ധ്യയും അരങ്ങേറി. നിരവധിയാളുകളാണ് ഷഹബാസിന്റെ പാട്ടുകൾക്ക് കാതോർക്കാനെത്തിയത്. സ്റ്റേഡിയത്തിനകത്തും പുറത്തും ജനങ്ങൾ തിങ്ങി നിറഞ്ഞു. ഫുഡ് കോർട്ടുകളിൽ എന്നത്തേയും പോലെ തികഞ്ഞ ജനക്കൂട്ടം തന്നെയായിരുന്നു. 

taliparamba happiness festival

27 ന് രാവിലെ പത്തിന് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ‌ നിർവഹിക്കും.
വൈകീട്ട് 7.30 ന് ഗൗരി ലക്ഷ്മി നയിക്കുന്ന മ്യൂസിക് ബാൻഡ് അരങ്ങേറും. 

കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ കെ സി സഹദേവൻ മുഖ്യാഥിതിയായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വ റോബർട്ട് ജോർജ്, സംഘാടക സമിതിയംഗം രാജേഷ് കടമ്പേരി തുടങ്ങിയവർ പങ്കെടുത്തു.

Tags