ചെറുകുന്ന് പള്ളിച്ചാലിൽ ടിപ്പറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു

google news
saf


കണ്ണൂർ : പഴയങ്ങാടി- പാപ്പിനിശേരി കെഎസ് ടി പിറോഡിൽ ചെറുകുന്ന് പള്ളിച്ചിലിൽ ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ  മരിച്ചു. എറണാകുളം കളമശേരി സ്വദേശിയായ അൻസാർ (34)ആണ് മരണപെട്ടത്. കാസർഗോഡ് നിന്ന് എറണാകുളം ഭാഗത്തേക്ക് പാർസൽ സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനും കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം തകർന്ന തകർന്നു. നാട്ടുകാരും പോലിസും ചേർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴിച്ച രാവിലെ6.15 മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം കണ്ണർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി കാലടി പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി. ടി.കെ. അസൈനാർ - ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: റമീന.
മക്കൾ: ദിയ ഫാത്തിമ, മുഹമ്മദ് സൈൻ ആദം, ദരിയ ഉമൈറ. സഹോദരി: അൻസി.
 

Tags