എരഞ്ഞോളിയിലെ ഷോറൂമില്‍ നിന്നും വാഹനംകവര്‍ന്ന യുവാവ് അറസ്റ്റില്‍

google news
sdg

  തലശേരി: എരഞ്ഞോളിപാലത്തെ ടാറ്റ ഷോറൂമിന് മുന്‍വശം അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയ ടാറ്റാ എസ് വാഹനംജനുവരി പതിമൂന്നിന് പുലര്‍ച്ചെ കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ യുവാവിനെ   തലശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു.

 ഈസ്റ്റ് കതിരൂര്‍ വി.പി ഹൗസിലെ മനാഫാ(33)ണ് വാഹനമടക്കം  ഈസ്റ്റ് കതിരൂില്‍ നിന്നും  നിന്നും പിടിയിലായത്. തലശേരി സ്‌േേറ്റഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags